അമ്പലത്തിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂജാരിയുടെ ലക്ഷണവും കർമ്മങ്ങളും മുൻപത്തെ പോസ്റ്റിൽ വിവരിക്കുകയുണ്ടായി. ഇനി ഒരു ഭക്തൻ എങ്ങനെയാവണം എന്നാണ് വിവരിക്കുന്നത്. ക്ഷേത്ര ആരാധനയ്ക്ക് പോകുമ്പോൾ പഞ്ചശുദ്ധി ആണ് പ്രധാനമായും വേണ്ടത്. 

ഏതൊക്കെയാണ് പഞ്ചശുദ്ധി  -  ശരീരം, മനസ്സ്, വാക്ക്, ആഹാരം, കർമ്മം. 

ശരീരം - കുളിച്ചു ശുദ്ധമായിട്ടു വേണം ക്ഷേത്ര ദർശനം.
മനസ്സ് - മനസ്സിലെ ദുഷ്ചിന്തകളെ ഒഴിവാക്കിയാവണം ക്ഷേത്ര ദർശനത്തിനു തയ്യാറെടുക്കാൻ.
വാക്ക് - അമ്പലത്തിൽ വരുമ്പോൾ വായ തുറക്കുന്നത്  നാമം  ജപിക്കാനാവണം. 
ആഹാരം - സസ്യഭക്ഷണം അതും എരിവും പുളിയും കുറിച്ചുള്ള ഭക്ഷണം കഴിച്ചേ ക്ഷേത്ര ദർശനം ചെയ്യാവൂ 
കർമ്മം - സൽകർമ്മം ചെയ്തതിനു ശേഷമുള്ള ക്ഷേത്ര ദർശനത്തിനു പുണ്യം കൂടുതൽ  

പഞ്ചശുദ്ധി ഉള്ള ശരീരത്തിൽ പഞ്ചേന്ദ്രിയങ്ങൾ എളുപ്പത്തിൽ ഉദ്ദീപിക്കപെടുന്നു. ദർശനത്തിലൂടെ കണ്ണ്, കീർത്തനത്തിലൂടെ ചെവി, ഗന്ധത്തിലൂടെ ശുദ്ധമായ വായുവിലൂടെ മൂക്ക്, പ്രസാദം കഴിക്കുന്നതിലൂടെ നാവ്, ചന്ദന ബസ്മാധികളിലൂടെ ത്വക്ക് 

നമ്മുടെ അമ്പലത്തിൽ വായു ശുദ്ധമായിരിക്കാൻ വേണ്ടിയാണ് ആൽമരവും, ശരീര ശുദ്ധി വരുത്താൻ കുളവും ഉള്ളത്.

ശ്രീകോവിലിനു മുൻപിൽ നിൽക്കുമ്പോൾ വശങ്ങളിൽ വേണം നിൽക്കാൻ, കാരണം ശ്രീകോവിലിൽ നിന്നും ഊർജ്ജം പ്രവഹിക്കുന്നത് സർപ്പ ആകൃതിയിലാണ്.

Comments

Popular Posts