ബ്രാഹ്മണ ലക്ഷണവും ധർമ്മവും

ജീവൻ ആരംഭിക്കുന്നത് മുതൽ ദേഹത്യാഗം ചെയ്യുന്നതുവരെ ധർമ്മ മാർഗ്ഗത്തിലൂടെ ജന്മസാഫല്യത്തെ ലക്ഷ്യമാക്കികൊണ്ട് വ്യവസ്ഥപ്പെടുത്തിയിത്തുള്ള പതിനാറു ക്രിയകൾ - ഷോഡശക്രിയകൾ  ( ഗർഭാധാനം, പുംസവനം, സീമന്തോന്മയനം, ജാതകരണം, നാമകരണം, നിഷ്ക്രാമണം, അന്നപ്രാശനം, ചൂഡാകർമം, ഉപനയനം, വേദാരംഭം, സമാവർത്തനം, വിവാഹം, ഗൃഹാശ്രമം, വാനപ്രസ്ഥം, സന്യാസം, അന്ത്യേഷ്ടി
) ബ്രാഹ്മണർ ആചരിച്ചു പോരുന്നു.  തന്നെയും മറ്റുള്ളവരെയും പാപത്തിൽ നിന്ന് രക്ഷിച്ചു മോക്ഷപ്രാപ്തിയിലേക്കുള്ള വഴി കാണിക്കുന്നവർ.

ബ്രാഹ്മണ ലക്ഷണം

"യോഗസ്തപോ ദമം ദാനം സത്യം  ശൌച്യം ദയാ ശ്രുതം
വിദ്യാ  വിജ്ഞാന മാസ്തിക്യമേ തദ് ബ്രാഹ്മണ ലക്ഷണം "

ധ്യാനയോഗം, തപസ്സു, ഇന്ദ്രിയനിഗ്രഹം, ദാനം, സത്യം, ശുചിത്വം, ദയ, വേദാഭ്യാസം,വിശേഷ ജ്ഞാനം , ഈശ്വര വിശ്വാസം ഈ പത്തു ഗുണങ്ങൾ ഉള്ളവരാണ് ബ്രാഹ്മണർ. ഇതിൽ ഏറ്റവും വേണ്ടത് ഈശ്വരവിശ്വാസമാണ്.

ബ്രാഹ്മണർക്കു വിധിച്ച കർമ്മങ്ങൾ

അദ്ധ്യാപനം ചാദ്ധ്യയനം യജനം യാജനം തഥാ,
ദാനം പ്രതിഗ്രഹശ്ചൈവ ബ്രാഹ്മണാനാമകൽപയത്.

പഠിയ്ക്കൽ, പഠിപ്പിയ്ക്കൽ, യാഗംചെയ്യൽ, യാഗംചെയ്യിയ്ക്കൽ (സൽക്കർമ്മങ്ങൾ ചെയ്യലും ചെയ്യിയ്ക്കലും), ദാനം കൊടുക്കൽ, ദാനം വാങ്ങൽ എന്നിവ ബ്രാഹ്മണർക്കു വിധിയ്ക്കപ്പെട്ട കർമ്മങ്ങളാകുന്നു.

നാം പൂജയ്ക്കായി ഒരു ബ്രാഹ്മണനെ കണ്ടെത്തുമ്പോൾ ഈ ഗുണങ്ങൾ അദ്ദേഹത്തിൽ ഉണ്ടോ എന്നത് നമുക്കു പരിശോധിക്കാൻ കഴിയില്ല . പൂജാദി കർമ്മങ്ങൾ ചെയ്യുന്ന ബ്രാഹ്മണർ ഈ രീതിയിൽ ജീവിക്കാൻ ശ്രമിക്കാം..

Comments